24
Jan 2025
Tue
24 Jan 2025 Tue
Super glue challenge by man went wrong

സൂപ്പര്‍ഗ്ലൂ ചലഞ്ചില്‍ പങ്കെടുത്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ചുണ്ടിനു താഴെ സൂപ്പര്‍ ഗ്ലൂ തേച്ച ശേഷം മേല്‍ചുണ്ട് മടക്കി ഇവിടെ മുട്ടിക്കുന്നതായിരുന്നു ചലഞ്ച്. പശ അതിവേഗം ഒട്ടിയതോടെ യുവാവിന് വായ തുറക്കാനായില്ല. ഫിലിപ്പീന്‍സിലാണ് സംഭവം.(Super glue challenge by man went wrong)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാമൂഹികമാധ്യമത്തിലെ ചലഞ്ചിന്റെ ഭാഗമായാണ് യുവാവ് കടുംകൈ കാണിച്ചത്. പശ തേച്ച ശേഷം ചുണ്ടുകള്‍ രണ്ടും ചേര്‍ത്തുവച്ച് യുവാവ് ചലഞ്ച് വിജയമായതിന്റെ സന്തോഷത്തില്‍ ചിരിച്ചെങ്കിലും ഇതിനു പിന്നാലെയാണ് അപകടം തിരിച്ചറിഞ്ഞത്. പശ അതിവേഗം ഒട്ടിയതോടെ ചുണ്ടുകള്‍ തുറക്കാനായില്ല.

നിരവധി തവണ ശ്രമിച്ചിട്ടും വായ തുറക്കാനാവാതെ വന്നതോടെ യുവാവ് കരഞ്ഞുപോയി. ഇതിനു ശേഷം യുവാവിന് എന്തു സംഭവിച്ചുവെന്ന് വീഡിയോയില്‍ കാണിക്കുന്നില്ല. എന്നാല്‍ സാമൂഹികമാധ്യമത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ കീഴില്‍ നിരവധി പേരാണ് കമന്റുകളിട്ട് തങ്ങളുടെ പ്രതികരണം അറിയിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക