30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Supreme court issues interim order over waqf amendment act

വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതിയുടെ ഇടക്കാല വിധി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് നിയമഭേദഗതിക്കെതിരായ ഹരജികളിലാണ് കോടതി നടപടി. പുതിയ നിയമനങ്ങള്‍ ഇപ്പോള്‍ പാടില്ലെന്നും കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. കേന്ദ്രത്തിന് മറുപടി നല്‍കാന്‍ ഏഴു ദിവസമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അതുവരെ വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫിക്കേഷന്‍ ചെയ്യാന്‍ പാടില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വഖഫ് ഭൂമി സംബന്ധിച്ച് ലഭിച്ച എല്ലാ ഹരജികളിലും വാദം പറ്റില്ലെന്ന് അറിയിച്ച കോടതി, അഞ്ച് ഹരജികളില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് അറിയിച്ചു. വിശദവാദത്തിന് നോഡല്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കും. നിയമ ഭേദഗതിയില്‍ വിശദവാദം തുടരും. നിലവില്‍ കോടതി തീരുമാനമാകുന്നത് വരെ ഡീനോട്ടിഫിക്കേഷന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. മെയ് 5ന് കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഇന്നലെ ഹരജികളില്‍ വാദം കേള്‍ക്കവെ ഹിന്ദു ബോര്‍ഡുകളില്‍ മുസ് ലിംകളെ നിയമിക്കുമോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ സുപ്രിംകോടതി കേന്ദ്രത്തോട് ആരാഞ്ഞിരുന്നു.

ALSO READ:  ഹിന്ദു ബോര്‍ഡില്‍ മുസ് ലിംകളെ നിയമിക്കുമോ? വഖഫ് ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാരോട് ചോദ്യങ്ങളുമായി സുപ്രിംകോടതി

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement