അംഗീകൃത ബാങ്കില്‍നിന്ന് തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് രഹസ്യമായി സംഭാവന നല്‍കാന്‍ അവസരമൊരുക്കുന്ന ഇലക്ടറല്‍ ബോണ്ട് പദ്ധതി സുപ്രിംകോടതി റദ്ദാക്കി. ഇലക്ടറല്‍ ബോണ്ട് പൗരന്റെ വിവരാവകാശത്തെ ലംഘിക്കുന്നുവെന്നും കമ്പനി നിയമത്തില്‍ ഭേദഗതി വരുത്തിയത് ഭരണഘടന വിരുദ്ധമാണെന്നും ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. (Supreme Court Strikes Down Electoral Bonds Scheme)
|
അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, കോമണ്‍ കോസ് തുടങ്ങിയ സംഘടനകളാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതിക്കെതിരേ സുപ്രിംകോടതിയെ സമീപിച്ചത്. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയെക്കുറിച്ച് അറിയാന്‍ വോട്ടര്‍മാര്‍ക്കും പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കും അവകാശമുണ്ട്. കള്ളപ്പണം ഒഴിവാക്കാനുള്ള ഏകമാര്‍ഗമല്ല ഇലക്ടറല്‍ ബോണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കള്ളപ്പണം തടയാനെന്ന പേരില്‍ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാനാകില്ല. അത് ഭരണഘടനാ ലംഘനമാണ്. ഇലക്ടറല്‍ ബോണ്ട് വിവരാവകാശ നിയമം ലംഘിക്കുന്നുവെന്നും ഭരണഘടനാബെഞ്ച് പറഞ്ഞു. ഇലക്ടറല്‍ ബോണ്ടുകള്‍ 15 ദിവസത്തിനകം പാര്‍ട്ടികള്‍ക്ക് പണമാക്കി മാറ്റാനാവുകയും സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാനാവുകയും ചെയ്യാനാവുമായിരുന്നു.
ഇലക്ടറല്‍ ബോണ്ടുകളുടെ വിതരണം നിര്‍ത്താന്‍ കോടതി എസ്ബ്‌ഐക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണമെന്നും അടുത്ത മാസം 13നുള്ളില്‍ കമ്മീഷന്‍ ഈ വിവരം പ്രസിദ്ധപ്പെടുത്തണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





