മറിയക്കുട്ടിയെ കാണാന്‍ സുരേഷ് ഗോപി നേരിട്ടെത്തി
|
അടിമാലി: ക്ഷേമപെന്‍ഷന്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച മറിയക്കുട്ടിയുടെ വീട്ടിലെത്തി ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇന്ന് രാവിലെ 8.30ന് ബിജെപി നേതാക്കള്‍ക്കൊപ്പമാണ് മറിയക്കുട്ടിയുടെ വീട്ടിലെത്തിയത്.
സുരേഷ് ഗോപിയോട് മറിയക്കുട്ടി നന്ദി അറിയിച്ചു. ”സാറിനോട് നന്ദി, സാറ് ഇത്ര അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചേച്ചു പോകുന്നതില്‍ എനിക്കു നന്ദി. സാറിനൊത്തിരി ഉപദ്രവങ്ങളൊക്കെ ഉണ്ടായി, വൃത്തികെട്ട കാര്യം. അതില്‍ ഞങ്ങള്‍ ദുഃഖിച്ചിരിക്കുവായിരുന്നു” മറിയകുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ സുരേഷ് ഗോപിയുടെ കേസുമായി ബന്ധപ്പെട്ട വിഷയവും മറിയക്കുട്ടി ചാനല്‍ ചര്‍ച്ചകളില്‍ ഉന്നയിച്ചിരുന്നു. കേന്ദ്രത്തിന്റെ കാശ് എവിടെ പോകുമെന്ന് താന്‍ ചോദിക്കുമെന്ന് മറിയക്കുട്ടി സുരേഷ് ഗോപിയോട് പറഞ്ഞു. ബി.ജെ.പിയെ കുറ്റം പറഞ്ഞ് കള്ളക്കടത്ത് നടത്തുന്നു. തനിക്ക് മഞ്ഞ കാര്‍ഡ് ഇല്ല. അത് സി.പി.എംകാര്‍ക്കുള്ളതാണ്. ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഇതുപോലെ ഒരു മുഖ്യമന്ത്രിയെ താന്‍ കണ്ടിട്ടില്ല. മടുത്തിട്ടാണ് ഇക്കാര്യം പറയുന്നതെന്നും മറിയക്കുട്ടി ആരോപിച്ചു
ക്ഷേമപെന്‍ഷന്‍ ലഭിക്കാന്‍ കാലതാമസം വന്നതിനെത്തുടര്‍ന്ന് മറിയക്കുട്ടിയും (87), അന്ന ഔസേപ്പും (80) കഴിഞ്ഞയാഴ്ചയാണ് അടിമാലിയില്‍ ഭിക്ഷയാചിച്ച് സമരം ചെയ്തത്. പിന്നാലെ, ഇവരെ വിമര്‍ശിച്ച് സി.പി.എം. മുഖപത്രം രംഗത്തെത്തി. മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നും അതില്‍ ഒന്ന് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും സി.പി.എം പ്രചരിപ്പിച്ചു. പെണ്‍മക്കളായ നാലുപേരും നല്ല സാമ്പത്തിക സ്ഥിതിയില്‍ കഴിയുന്നവരാണ്. ഇതില്‍ ഒരാള്‍ വിദേശത്താണെന്നുമടക്കം പ്രചാരണം കൊഴുത്തു. വിവാദത്തില്‍ പിന്നീട് ദേശാഭിമാനി ഖേദം പ്രകടിപ്പിക്കുകുയണ്ടായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





