26
May 2024
Sun
26 May 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: ജില്ലയില്‍ വീണ്ടും മഞ്ഞപ്പിത്ത മരണമെന്ന് സംശയം. മലപ്പുറം പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം സംഭവിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെത്തുടര്‍ന്നാണ് കോഴിക്കോട്ടെ സ്വകാര്യ ചികിത്സയിലാക്കിയത്.

ജില്ലയില്‍ ഈ മാസം മഞ്ഞപ്പിത്തം ബാധിച്ചുണ്ടായ രണ്ടാമത്തെ മരണമാണ് സക്കീറിന്റേത്. കഴിഞ്ഞ വെള്ളിയാഴ്ച ചാലിയാര്‍ സ്വദേശി റെനീഷ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ ഏഴുപേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ജില്ലയില്‍ മരിച്ചത്.

ജില്ലയില്‍ വന്‍തോതില്‍ മഞ്ഞപ്പിത്തം പടരുകയാണ്. ജനുവരി മുതല്‍ 3180 ലേറെ പേര്‍ക്ക് രോഗലക്ഷണം കണ്ടുപിടിച്ചിരുന്നു. 1032 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.