മലപ്പുറം: പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരില്‍ മുസ്ലിം ലീഗില്‍ നിന്ന് നാലുപേരെ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ സുബൈര്‍ ഇളയോടത്ത്, പാറയില്‍ ബഷീര്‍, പാറമ്മല്‍ നാസര്‍, ടി സൈത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തതെന്ന് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
|
ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനാലാണ് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന പൊന്മുണ്ടം പഞ്ചായത്തിലെ മുസ്ലിം ലീഗ് മണ്‍സൂണ്‍ ക്യാമ്പ് ഇവര്‍ അലങ്കോലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് നടപടി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



