26
May 2026
Thu
26 May 2026 Thu
Suvendhu Adhikaris PA shot dead at Kolkatha

പശ്ചിമബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പെഴ്‌സനല്‍ അസിസ്റ്റന്റ്(പിഎ)വെടിയേറ്റു മരിച്ചു. ചന്ദ്രനാഥ് റാഥ് ആണ് കൊല്ലപ്പെട്ടത്. കൊല്‍ക്കത്തയിലെ മധ്യംഗ്രാമിലാണ് സംഭവം. കാറില്‍ പോവുകയായിരുന്ന ചന്ദ്രനാഥിനെ പിന്തുടര്‍ന്ന അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വര്‍ഷങ്ങളായി സുവേന്ദു അധികാരിയുടെ പെഴ്‌സനല്‍ സ്റ്റാഫംഗമായ ചന്ദ്രനാഥ് ആയിരുന്നു അദ്ദേഹത്തിന്റെ പാര്‍ട്ടിപരിപാടികളും മറ്റു ജോലികളും ഏകോപനം ചെയ്തിരുന്നത്.

വെടിയേറ്റ ചന്ദ്രനാഥിനെയും കാര്‍ ഡ്രൈവര്‍ ബുദ്ദദേബിനെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചന്ദ്രനാഥിനെ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സുവേന്ദു അധികാരി ഉടന്‍ ആശുപത്രിയില്‍ എത്തി.

ALSO READ: തുടര്‍ ഭരണം ഉണ്ടായില്ല; വാക്കുപാലിക്കാന്‍ ലീഗുകാരന് തന്റെ കറവപ്പശുവിനെ കൈമാറി സിപിഐഎം ബ്രാഞ്ച് അംഗം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക