09
Oct 2023
Sat
09 Oct 2023 Sat

ന്യൂ​ഡ​ല്‍​ഹി: രാജ്യതലസ്ഥാനത്ത് സ്വി​സ് വ​നി​ത കൊ​ല്ല​പ്പെ​ട്ടു. തി​ല​ക് ന​ഗ​റി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ന് സ​മീ​പ​ത്തു​നി​ന്ന് വെ​ള്ളി​യാ​ഴ്ച​യാ​ണ് കൈ​യും കാ​ലും ച​ങ്ങ​ല​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ബ​ന്ധി​ച്ച ശേ​ഷം പ്ലാ​സ്റ്റി​ക് ക​വ​റു​കൊ​ണ്ട് മൂ​ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം കണ്ടെത്തിയത് .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സം​ഭ​വ​ത്തി​ല്‍ ഗു​ര്‍​പ്രീ​ത് സിങ് എ​ന്ന​യാ​ളെ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ വീ​ട്ടി​ല്‍​നി​ന്ന് ര​ണ്ട് കോ​ടി 25 ല​ക്ഷം രൂ​പ​യും പൊലീസ് ക​ണ്ടെ​ടു​ത്തു. കൊ​ല്ല​പ്പെ​ട്ട യു​വ​തി​യും പ്ര​തി​യും സ്വി​സ​ര്‍​ല​ൻ​ഡി​ൽ വ​ച്ചാ​ണ് പ​രി​ച​യ​ത്തി​ലാ​യ​ത്. യു​വ​തി​യെ കാ​ണാ​ന്‍ ഇ​യാ​ള്‍ ഇ​ട​യ്ക്കി​ടെ സ്വി​സ​ര്‍​ല​ഡി​ന് പോ​കാ​റു​ണ്ടാ​യി​രു​ന്നു.

ഇ​വ​ര്‍​ക്ക് മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. ഇ​യാ​ളു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഈ ​മാ​സം 11ന് ​യു​വ​തി ഇ​ന്ത്യ​യി​ലെ​ത്തി​യ​താ​യി​രു​ന്നു. വാ​ട​ക​യ്‌​ക്കെ​ടു​ത്ത കാ​റി​നു​ള്ളി​ല്‍ വ​ച്ച് യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ളി​ല്ലാ​ത്ത സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് നി​ഗ​മ​നം. പ്ര​തി ഗു​ര്‍​പ്രീ​ത് സിങ്ങിതെി​രേ കൊ​ല​പാ​ത​കം, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക