02
Jan 2024
Tue
02 Jan 2024 Tue

ദുബായ്: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും സാംസ്‌കാരിക-മത-ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന ടി.എച്ച് മുസ്തഫയ്ക്ക് വേണ്ടി ഐഒസി ദുബായ്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രാര്‍ഥനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. അല്‍ത്വവാറില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും എസ്‌കെഎസ്എസ്എഫ് യുഎഇ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍ നേതൃത്വം നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

60 വര്‍ഷത്തിലേറെ കാലം കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച ധീരനായ പൊതുപ്രവര്‍ത്തകനായിരുന്നു ടി.എച്ച് മുസ്തഫയെന്നും, അദ്ദേഹത്തിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും അനുസ്മരണ യോഗത്തില്‍ സംബന്ധിച്ചവര്‍ അഭഥിപ്രായപ്പെട്ടു. മുന്‍ ഭക്ഷ്യ-സിവില്‍ സപ്‌ളൈസ് മന്ത്രിയായിരുന്ന അദ്ദേഹം കെപിസിസി ഉപാധ്യക്ഷനും എഐസിസി അംഗവും 14 വര്‍ഷം എറണാകുളം ഡിസിസി പ്രസിഡന്റുമായിരുന്നു. മുന്‍ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമായി ഉറ്റ ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹം, പാര്‍ട്ടി പിളര്‍പ്പിന്റെ കാലത്ത് കെ.കരുണാകരനോടൊപ്പം നിന്നു കൊണ്ട് കോണ്‍ഗ്രസ്സിനെ തകരാതെ നിലനിര്‍ത്തിയ അപൂര്‍വം നേതാക്കളിലൊരാളായിരുന്നുവെന്നും യോഗം അനുസ്മരിച്ചു.

ഐഒസി യു.എ.ഇ. ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ ഇസിഎച്ച് സിഇഒ തമീം അബൂബക്കര്‍, സുപ്രഭാതം സിഇഒ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സുപ്രഭാതം ഡയറക്ടര്‍ ജലീല്‍ ഹാജി ഒറ്റപ്പാലം, ദുബൈ സുന്നി സെന്റര്‍ നേതാക്കളായ സക്കീര്‍ തങ്ങള്‍, അനസ് ഹാജി, സഈദ് തളിപ്പറമ്പ്,
ഇൻക്കാസ് തൃശൂർ അജ്മാൻ ജില്ല പ്രസിഡണ്ട് ശാഫി അൻജങ്ങാടി,ഇൻക്കാസ് യു.എ.ഇ.സിക്രട്ടറി ടി.പി.അശറഫ്, ചിരന്തന സിക്രട്ടറി കെ.വി.ഫൈസൽ, ദർശന യു.എ.ഇ.ജനറൽ സിക്രട്ടറി ഷംസീർ നാദാപുരം, എന്നിവർ അനുസ്മരിച്ചു.