27
Oct 2024
Tue
27 Oct 2024 Tue
T K Pareekkutty Haji passed away

കോഴിക്കോട്: പ്രമുഖ വ്യാപാരിയും മത-സാമൂഹ്യ-സാംസ്ക്കാരിക-ജീവകാരുണ്യ പ്രവർത്തകനുമായ ടി കെ പരീക്കുട്ടി ഹാജി (102) നടക്കാവ് രാരിച്ചൻ റോഡിലെ വസതിയിൽ അന്തരിച്ചു.കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ് മുൻ ചെയർമാനും കൊടുവള്ളി യത്തീം ഖാന ജനറൽ സെക്രട്ടറിയും എംഎസ്എസ് കോഴിക്കോട് ജില്ല മുൻ പ്രസിഡണ്ടുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: പരേതയായ എൻ.സി. ഉണ്ണി പാത്തുമ്മ. മക്കൾ: ടി.കെ. അഹമ്മദ് കുട്ടി (ടി.കെ.പരീക്കുട്ടി ഹാജി & കമ്പനി, വെസ്റ്റ് കല്ലായി), കോയക്കുട്ടി, ഫാത്തിമ്മ, മുഹമ്മദ് അശ്റഫ്, അബ്ദുൽ ലത്തീഫ്, അബ്ദുൽ മജീദ്, അബ്ദുൽ ഗഫൂർ, പരേതയായ സഫിയ.

മയ്യത്ത് നിസ്ക്കാരം ഇന്ന് (ചൊവ്വ) രാത്രി 8:00 മണിക്ക് നടക്കാവ് ജുമാ മസ്ജിദിലും (സി.എച്ച്.പള്ളി) 9:00 മണിക്ക് കൊടുവള്ളി മുസ്ലിം യത്തീംഖാനയിലും നടക്കുന്നതാണ്. ഖബറടക്കം രാത്രി 10ന് കൊടുവള്ളി കളരാന്തിരി കക്കാടൻ ചാലിലെ പള്ളി ഖബർസ്ഥാനിൽ.