ദുബൈ: പഹല്‍ഗാം ഭീകാരാക്രമണത്തിനും അതേതുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനെ ലക്ഷ്യംവച്ച് നടത്തിയ ഓപറേഷന്‍ സിന്ദൂറിനും ശേഷം ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് തയാറെടുക്കുന്നു. ഈ അടുത്തമാസം നടക്കുന്ന ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലാകും ബദ്ധവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുക. സെപ്റ്റംബര്‍ 9 മുതല്‍ 28 വരെ യു.എ.ഇയില്‍ ചാമ്പ്യന്‍ഷിപ് നടത്തുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു.
|
യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യപാക് പോരാട്ടം സെപ്റ്റംബര്‍ 14നാകും നടക്കുക.
പാകിസ്ഥാന്‍ ക്രിക്കറ്റ് മേധാവി മുഹ്‌സിന്‍ നഖ്‌വി നേതൃത്വം നല്‍കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഏഷ്യാ കപ്പ് സംഘടിപ്പിക്കുന്നത്. എ.സി.സിയിലെ അഞ്ച് പൂര്‍ണ അംഗങ്ങളായ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ടൂര്‍ണമെന്റിലേക്ക് നേരിട്ട് യോഗ്യത നേടിയിരുന്നു.
എ.സി.സി പുരുഷ പ്രീമിയര്‍ കപ്പില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിയ ഹോങ്കോംഗ്, ഒമാന്‍, യു.എ.ഇ എന്നീ ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
കഴിഞ്ഞ തവണ ഏകദിന ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് നടത്തിയതെങ്കിലും അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോക കപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗമായി ടി20 ഫോര്‍മാറ്റിലാണ് ഇത്തവണ മത്സരങ്ങള്‍ നടത്തുന്നത്. 2012ന് ശേഷം ഇന്ത്യയും പാകിസ്ഥാനും സ്വന്തം മണ്ണില്‍ പരസ്പരം ഏറ്റുമുട്ടിയിട്ടില്ല. ന്യൂട്രല്‍ വേദികളില്‍ നടക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മാത്രമേ ഇന്ത്യയും പാകിസ്ഥാനും ഇപ്പോള്‍ പരസ്പരം മത്സരിക്കാറുള്ളൂ.
The Board of Control for Cricket in India (BCCI) will host the Asia Cup, to be played in T20 format, in the United Arab Emirates (UAE) from September 9 to 28. The marquee match between India and Pakistan — both placed in Group A — will be played on September 14. If the two sides advance to the Super 4s and win the rest of their matches, their next meeting will be in the final.


