26
May 2024
Sun
26 May 2024 Sun
tamir jifri sdpi

മലപ്പുറം: താമിര്‍ ജിഫ്രി കൊലപാതകത്തിലെ പ്രതികളെ സി.ബി.ഐ.അറസ്റ്റ് ചെയ്തത് സ്വാഗതാര്‍ഹമാണെങ്കിലും ഉന്നതര്‍ രക്ഷപെടാന്‍ പാടില്ലെന്ന്ന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി. 2023 ആഗസ്ത് ഒന്നിനാണ് താനൂര്‍ പോലീസ്സ്‌റ്റേഷനില്‍ താമിര്‍ ജിഫ്രിയെ മൂന്നാം മുറക്ക് വിധേയമാക്കി കൊലപ്പെടുത്തിയത്. ( Tamer Jifri costodial death: sdpi statement )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാധ്യമ പ്രവര്‍ത്തകരുടെ നിഗാന്ത ജാഗ്രതയും തുടക്കത്തില്‍ എസ്.ഡി.പി.ഐ നടത്തിയ ഇടപെടലുമാണ് സാദാ മരണമായി എഴുതിത്തള്ളേണ്ടിയിരുന്ന കേസ് ക്രൂരമായ കൊലപാതകമാണെന്ന് കണ്ടത്തിയത്. പോലീസിലെ മര്‍ധകവീരന്മാരെ ഉള്‍പ്പെടുത്തി അന്നത്തെ മലപ്പുറം എസ്.പി. സുജിത് ദാസ് രൂപീകരിച്ച ഡാന്‍സാഫ് സംഘമാണ് കൊല നടത്തിയതെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് നാല് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇത്തരം അനധികൃത കസ്റ്റഡിയും, കൊലപാതകവും അത് മറച്ച് വെക്കാനുള്ള നടപടിയുമൊക്കെ കൊലക്ക് തുല്യമാണ്.ആയതിനാല്‍ വെറും നാല് പോലീസുകാരെ മാത്രം ഉള്‍പെടുത്തിയാവരുത് കേസന്വേഷണം. സംഭവത്തില്‍ പങ്കുള്ള മുഴുവന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്യണമെന്നും മനുഷ്യത്വരഹിതമായ മര്‍ധകവീരന്‍മാരെ ശിക്ഷിക്കണമെന്നും അദ്ധേഹംആവശ്യപ്പെട്ടു.