തമിഴ് നടന് റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസ്സായിരുന്നു. ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞുവീണ താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരത്തിന് അടുത്തിടെ മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ഇതു ഭേദമായതിനു പിന്നാലെ ചെന്നൈയില്‍ ചിത്രീകരിക്കുന്ന ഗോഡ്സില്ല എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് റോബോ ശങ്കര്‍ കുഴഞ്ഞു വീണത്.
|
സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ആയാണ് റോബോ ശങ്കര്‍ കരിയര്‍ ആരംഭിച്ചത്. സാഹസം, മാരി, പുലി, വിശ്വാസം, ഇരുമ്പുതിരൈ തുടങ്ങി 80 ഓളം ചിത്രങ്ങളില്‍ റോബോ ശങ്കര്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചു.\
പ്രിയങ്ക ശങ്കര്‍ ആണ് ഭാര്യ. മകള്‍ ഇന്ദ്രജ. വിജയ് ചിത്രമായ ബിഗിലിലൂടെ ഇന്ദ്രജ സിനിമയില്‍ അരങ്ങേറിയിരുന്നു.
ALSO READ: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മാല മോഷ്ടിച്ച യുവതി അറസ്റ്റില്‍
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





