23
Jul 2024
Tue
23 Jul 2024 Tue
Wayanad landslide tamilnadu help

ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടമുണ്ടായ വയനാടിന് അഞ്ച് കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. (Tamilnadu help for Wayanad landslide) മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരന്‍, ജോണി ടോം വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ വയനാട്ടിലെത്തുമെന്നും സ്റ്റാലിന്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തകരും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരുമുണ്ടാകും. അവശ്യവസ്തുക്കളും സംഘം വയനാട്ടിലെത്തിക്കും. ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ വാഹനങ്ങള്‍, ആളുകള്‍ എന്നിവ നല്‍കാന്‍ തയ്യാറാണെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിന്‍ ഫോണില്‍ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതേസമയം, വയനാട്ടിലെ മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 83 ആയി. അതിനിടയില്‍ ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായിയെന്ന് സംശയം. സൈന്യത്തിന്റെ 200 അംഗങ്ങള്‍ ദുരന്തമുഖത്ത് എത്തി. കൂടുതല്‍ സംവിധാനങ്ങള്‍ എത്തിക്കും. 330 അടി ഉയരമുളള താല്‍ക്കാലിക പാലം എത്തിക്കും. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കോഴിക്കോട് സൈനിക ക്യാമ്പില്‍ കണ്‍ട്രോള്‍ റൂം തുറക്കും. തിരുവനന്തപുരത്ത് നിന്നും കൂടുതല്‍ കരസേന എത്തും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക