30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
താനൂരില്‍ നിന്ന് മുംബൈയിലെത്തിയ പെണ്‍കുട്ടികളെ കേരള പോലീസിന് കൈമാറി

താനൂരില്‍നിന്ന് കാണാതായ രണ്ട് വിദ്യാര്‍ഥിനികളെ പൂനെയില്‍ എത്തി താനൂര്‍ പോലീസ് ഏറ്റുവാങ്ങി. ഇവര്‍ ശനിയാഴ്ച ഉച്ചയോടെ കേരളത്തിലെത്തും. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് പൂനെയ്ക്കടുത്തുള്ള ലോണാവാലാ റെയില്‍വേ സ്റ്റേഷനില്‍ കുട്ടികളെ ആര്‍പിഎഫ് കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള പോലീസും റെയില്‍വേ പോലീസും നടത്തിയ അന്വേഷണമാണ് ഇവരെ കണ്ടെത്താന്‍ സഹായികമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാത്രക്കിടെ ഇരുവരും വസ്ത്രങ്ങള്‍ വാങ്ങുകയും സലൂണില്‍ പോയി മുടി മുറിക്കുകയും ചെയ്തു. പതിനായിരം രൂപയുടെ ട്രീറ്റ്‌മെന്റാണ് സലൂണില്‍ പെണ്‍കുട്ടികള്‍ ചെയ്യിച്ചതെന്ന വിവരവും പുറത്തുവന്നിരുന്നു. സുഹൃത്തിന്റെ വിവാഹത്തില്‍ സംബന്ധിക്കാനാണ് മുംബൈയില്‍ വന്നതെന്നായിരുന്നു ഇവര്‍ സലൂണ്‍ നടത്തിപ്പുകാരിയായ മലയാളിയോട് വെളിപ്പെടുത്തിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് 11ഓടെയാണ് താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി പോയ ഇരുവരെയും കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ട്രെയിനില്‍ കയറി പോയ വിവരം ലഭിച്ചത്. ഇവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement