29
Mar 2023
Tue
29 Mar 2023 Tue

ജിദ്ദ: ടി സി എഫ് ക്രിക്കറ് ക്ലബ്ബ് ജഴ്‌സി പ്രകാശനം ചെയ്തു. ജിദ്ദ സീസൺസ് റെസ്റ്റാറന്റിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ ടി സി എഫിന്റെ മുഴുവൻ ഭാരവാഹികളുടെയും സാനിധ്യത്തിൽ ചീഫ് കോർഡിനേറ്ററും മുൻ കേരളസംസ്ഥാന ഹോക്കി താരവുമായ ഷംസീർ ഓലിയാട്ടിൽ നിന്നും ക്യാപ്റ്റൻ റിയാസ് ടി വി പുതിയ ജേഴ്‌സി സ്വീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ പതിമൂന്നു വർഷമായി സംഘടനാതലത്തിൽ മികച്ചുനിന്ന ടി സി എഫിന്റെ പുതിയ ചുവടുവെപ്പാണ് ഒരു ക്രിക്കറ്റ് ക്ലബ്‌ രൂപീകരണത്തിലൂടെ നടത്തുന്നത്. വെസ്റ്റേൺ പ്രൊവിൻസ് ക്രിക്കറ്റ് അസോസിയേഷൻ മോർണിംഗ് ബ്ലൂ ലീഗിലാണ് ടി സി എഫ് പങ്കെടുക്കുന്നത്.

ടി സി എഫ് സെക്രട്ടറി സഫീൽ ബക്കർ, ചീഫ് കോഓഡിനേറ്റർ ഷംസീർ ഓലിയാട്ട് , ടീം ക്യാപ്റ്റൻ റിയാസ് ടി വി എന്നിവർ സംസാരിച്ചു. അജ്മൽ നസീർ പരിപാടി നിയന്ത്രിച്ചു. ടി എസ് എസ് അഡ്വർടൈസിംഗ്, അസൻഷ്യ ഡയബറ്റിക് എന്നിവരാണ് ടീമിന്റെ സ്‌പോൺസർമാർ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക