06
Mar 2023
Tue
06 Mar 2023 Tue

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ യുണിടാക് എംഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ചോദ്യം ചെയ്യാൻ സന്തോഷ് ഈപ്പനെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയിരുന്നു. അതിന് പിന്നാലെയാണ് അറസ്റ്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പൻ നാലുകോടിയോളം രൂപ കോഴ നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് വിവരം. കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം ഒമ്പത് മണിയോടുകൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഏഴാം പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് ആദ്യം അറസ്റ്റിലായത്. സന്തോഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക