വിദ്യാര്‍ഥിനിയുടെ പിതാവിനെ ബ്ലാക്ക് മെയില്‍ ചെയ്ത് നാലു ലക്ഷം രൂപ തട്ടിയെടുത്ത സ്‌കൂള്‍ അധ്യാപികയും സംഘവും പിടിയില്‍. ബംഗളുരുവിലാണ് സംഭവം. 25കാരിയായ ശ്രീദേവി രുദാഗിയും കൂട്ടാളികളായ ഗണേഷ് കാലി(38), സാഗര്‍(28)എന്നിവരെയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
|
അഞ്ചുവയസ്സുകാരിയായ മകളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ വന്നപ്പോഴാണ് പിതാവ് അധ്യാപികയായ ശ്രീദേവിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും ബന്ധം സ്ഥാപിക്കുകയും ഫോണ്‍വിളിയും വീഡിയോകോളും ചെയ്യുകയും പലപ്പോഴും നേരില്‍ സംബന്ധിക്കുകയും ചെയ്തുവരികയായിരുന്നു. ഇതിനിടെ നാലുലക്ഷം രൂപ അധ്യാപിക കുട്ടിയുടെ പിതാവില്‍ നിന്ന് കൈപ്പറ്റി. പിന്നീട് 15 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടു.
യുവാവ് ഇതിനു വിസമ്മതിച്ചതോടെ അധ്യാപിക അമ്പതിനായിരം രൂപ കടംവാങ്ങാനെന്ന വ്യാജേന വീട്ടില്‍ നേരിട്ടെത്തി. ഇതിനിടെ ബിസിനസില്‍ പരാജയം നേരിട്ട യുവാവ് ഭാര്യയെയും മൂന്നു മക്കളെയും സ്വദേശമായ ഗുജറാത്തിലേക്ക് കൊണ്ടുപോവാന്‍ തീരുമാനിച്ചു. കുട്ടിയുടെ ടി സി വാങ്ങാനായി സ്‌കൂളിലെത്തിയപ്പോള്‍ അധ്യാപികയും കൂട്ടാളികളും ചേര്‍ന്ന് ഇരുവരും തമ്മിലുള്ള ഫോട്ടോകളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ഇതു ചെയ്യാതിരിക്കണമെങ്കില്‍ 20 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് 15 ലക്ഷം രൂപ നല്‍കാമെന്ന് യുവാവ് സമ്മതിച്ചു. ഇതിന്റെ ആദ്യഘട്ടമായി 1.9 ലക്ഷം രൂപ കൈമാറി. ഇതിനു ശേഷവുംസംധം പണം ആവശ്യപ്പെട്ടു തുടങ്ങി. ഇതോടെ യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





