31
Aug 2022
Thu
31 Aug 2022 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രവാചകനിന്ദ നടത്തിയ കേസില്‍ ജാമ്യം ലഭിച്ച ബിജെപി എംഎല്‍എയെ മണിക്കൂറുകള്‍ക്കകം ഹൈദരാബാദ് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ ഗോഷാമഹല്‍ മണ്ഡലത്തിലെ ബിജെപി എംഎല്‍എ ടി രാജാസിങിനെയാണ് പ്രവാചക നിന്ദയെ തുടര്‍ന്ന് ഇന്ന് അറസ്റ്റ് ചെയ്തത്.

 

ഇക്കഴിഞ്ഞ ഏപ്രില്‍ മാസം എംഎല്‍എ നടത്തിയ പ്രവാചക നിന്ദയെതുടര്‍ന്നുളള കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം വൈകുന്നേരം ഇതേ കേസില്‍ ഗോഷാമഹല്‍ കീഴ്ക്കോടതിയില്‍ നിന്ന് രാജാസിങിന് ജാമ്യം ലഭിച്ചിരുന്നു.

 

രാമനവമി ആഘോഷവേളയില്‍ നടത്തിയ പ്രഭാഷണത്തിലാണ് പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്ന വിധം ഇയാളുടെ പ്രസംഗം. ഇതേത്തുടര്‍ന്ന് മംഗള്‍നായകം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.സ്വവസതിയില്‍ നിന്നാണ് രാജാസിങിനെ അറസ്റ്റ് ചെയ്തത്.

 

ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മയുടെ മുഹമ്മദ് നബിക്കെതിരായുളള പരാമര്‍ശം വേദിയില്‍ ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. പരാമര്‍ശം യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും വൈറലാകുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ഹൈദരബാദ് നഗരത്തില്‍ തിങ്കളാഴ്ച്ച വലിയ ജനകീയ പ്രതിഷേധം ഉയര്‍ന്നു. എം.എല്‍.എയെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് ഹൈദരാബാദില്‍ നടന്ന ജനകീയ പ്രതിഷേധം ആവശ്യപ്പെട്ടിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക