03
Dec 2024
Fri
03 Dec 2024 Fri
Telengana High court grants interim bail for Allu Arjun

ഹൈദരാബാദില്‍ പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് കീഴ്‌ക്കോടതി റിമാന്‍ഡ് ചെയ്തതിനു പിന്നാലെ ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. ഇതോടെ താരത്തിന് ജയിലിലേക്ക് പോവാതെ വീട്ടിലേക്ക് മടങ്ങാനായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അല്ലു അര്‍ജുന്‍ ഒരു നടനാണെങ്കിലും പൗരനെന്ന നിലയില്‍ ജീവിക്കാനും സ്വാതന്ത്ര്യത്തിനും അവകാശമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹൈദരാബാദിലെ പുഷ്പ 2 റിലീസിനിടെ അല്ലു അര്‍ജുന്‍ സന്ദര്‍ശിച്ച സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കുകയും, അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് അല്ലു അര്‍ജുനെ നേരത്തേ പോലീസ് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തത്.

പോലീസില്‍ അറിയിച്ച ശേഷമാണ് തിയേറ്റര്‍ സന്ദര്‍ശിച്ചതെന്ന് അല്ലുവിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. വീട്ടമ്മ മരിച്ചതിനു പിന്നാലെ അല്ലു അര്‍ജുന്‍ ഇവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ ആശ്വാസധനം പ്രഖ്യാപിച്ചിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക