29
Jun 2026
Wed
29 Jun 2026 Wed
temple theft

പാലക്കാട് ക്ഷേത്രഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ യുവതി അറസ്റ്റില്‍. നെന്മാറ കണിമംഗലം പുഴക്കല്‍ത്തറ ചെരുവില്‍ പ്രഭാവതിയെയാണ് (പ്രസന്ന-42) പിടികൂടിയത്. കണിമംഗലം പുഴക്കല്‍ത്തറ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരത്തോളം രൂപയാണ് മോഷ്ടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന പ്രഭാവതി മുമ്പ് മുക്ക് പണ്ടം നല്‍കി കബളിപ്പിച്ച കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

മെയ് 29 വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച രാവിലെ ക്ഷേത്രഭാരവാഹികള്‍ എത്തിയപ്പോഴാണ് ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച രീതിയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് നെന്മാറ പോലീസില്‍ പരാതി നല്‍കി. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസ് ഇവരെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

നെന്മാറ പഞ്ചായത്തിലെ 17 ആം വാര്‍ഡ് ബി.ജെ.പി. സ്ഥാനാര്‍ത്ഥി ആയിരുന്നു പ്രഭാവതി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക