23
Jun 2025
Mon
23 Jun 2025 Mon
temple staff arrested chief priest on hunt over rape complaint

തൃശ്ശൂർ: ക്ഷേത്രത്തിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മലയാളിയായ ക്ഷേത്ര ജീവനക്കാരനെ ബംഗളൂരു പോലീസ് തൃശ്ശൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ അരുൺ ടി എ ആണ് അറസ്റ്റിലായത്. പെരിങ്ങോട്ടുകര ദേവസ്ഥാനത്തെ മുഖ്യപൂജാരിയായ ഉണ്ണി ദാമോദരനെതിരേയും യുവതി പരാതി നൽകിയിട്ടുണ്ട്. ഒളിവിൽ പോയ ഇയാളെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളൂരു ബെല്ലന്ദൂർ പോലീസാണ് തൃശ്ശൂരിലെത്തി അരുണിനെ അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെത്തിയ വീട്ടമ്മയോട് സൗഹൃദം സ്ഥാപിച്ച അരുൺ ഇവരെ വീഡിയോ കോൾ വിളിക്കുകയും ഇതു റെക്കോഡ് ചെയ്ത ശേഷം ബ്ലാക്ക് മെയിൽ ചെയ്തു പീഡിപ്പിക്കുകയായിരുന്നു. പ്രതി അയച്ച മോശം സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ യുവതി പരാതിക്കൊപ്പം പോലീസിന് കൈമാറി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക