05
Aug 2024
Tue
05 Aug 2024 Tue
temporary bridge collapsed in chooralmala after heavy current in river

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക പാലം കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നു. സൈന്യം നിര്‍മിച്ച ബെയ്‌ലി പാലത്തിന് സമാന്തരമായുള്ള പാലമാണ് പുന്നപ്പുഴ കുത്തിയൊഴുകിയതിനെ തുടര്‍ന്ന് തകര്‍ന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഴ ശക്തമായതോടെ ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. വൈകിട്ടോടെയാണ് പ്രദേശത്ത് കനത്ത മഴ തുടങ്ങിയത്. അതേസമയം പുഴയിലൂടെ ഒഴുകിപ്പോയ പശുവിനെ അഗ്‌നിരക്ഷാപ്രവര്‍ത്തകരടക്കമുള്ളവര്‍ പണിപ്പെട്ട് രക്ഷിച്ചു. ഒഴുക്കിനിടെ പശുവിന്റെ കാല്‍ തകര്‍ന്ന പാലത്തില്‍ കുടുങ്ങിയതിനാലാണ് രക്ഷിക്കാനായത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക