അക്കൗണ്ടന്റ്, ഓവര്‍സിയര്‍
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ്, ഓവര്‍സിയര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
|
അക്കൗണ്ടന്റ് കം ഐ.ടി അസി. തസ്തികയിലേക്കുള്ള യോഗ്യത ഗവ.അംഗീകൃത ബികോം ബിരുദം കൂടാതെ ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി.ജി.ഡി.സി.എ . ഓവര്‍സിയര്‍ തസ്തികയിലേക്കുള്ള യോഗ്യത ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള മൂന്നുവര്‍ഷ പോളിടെക്‌നിക്ക് സിവില്‍ ഡിപ്‌ളോമ അല്ലെങ്കില്‍ ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള രണ്ടുവര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ്.
അപേക്ഷകള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 12 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി തപാല്‍ മുഖേനെയോ, നേരിട്ടോ സെക്രട്ടറി, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്, എസ്.എന്‍ പുരം പി.ഓ, ആലപ്പുഴ, 688582 എന്ന വിലാസത്തിലേക്ക് അയക്കുക.
അല്ലെങ്കില്‍ [email protected] എന്ന വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യുക.
ഫോണ്‍: 04782081173, 9496043629
ഫുട്‌ബോള്‍, ഫെന്‍സിങ്, ജൂഡോ, ഗുസ്തി, ഹോക്കി, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, തായ്‌ക്വോണ്ടോ പരിശീലകര്‍
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്‌പോര്‍ട്‌സ് അക്കാഡമികളിലേക്ക് ഫുട്‌ബോള്‍, ഫെന്‍സിങ്, ജൂഡോ, ഗുസ്തി, ഹോക്കി, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, തായ്‌ക്വോണ്ടോ കായിക വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ പരിശീലകരെ / ട്രെയ്‌നര്‍മാരെ നിയമിക്കുന്നതിനായി ജൂണ്‍ 11 രാവിലെ 10 മണിക്ക് തിരുവനന്തപുരം കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ വാക്ക്ഇന്‍ഇന്റര്‍വ്യൂ നടത്തും.
യോഗ്യത: Coaches, 1. NIS (One Year Regular Diploma), 2. Degree from Recognised Universtiy, 3. Minimum 2 Years Coaching experience in the Sport concerned, 4. Excellency in the sport concerned, 5. Age Limit 45 years.
Trainers, 1. Certificate Course from SAI / Coaching License issued from Recognised Authortiy, 2. Plus Two Educational Qualification, 3. Minimum 2 Year experience in the Sport concerned, 4. Excellency in the sport concerned, 5.
Age Limit 45 years.
ഫോണ്‍ നമ്പര്‍: 0471 2330167, 2331546.
റിസോഴ്‌സ് അധ്യാപകര്‍
സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാം പദ്ധതി യിലേക്ക് റിസോഴ്‌സ് അധ്യാപകരെ താല്‍കാലികമായി നിയമിക്കുന്നു.
യോഗ്യത: ബി എ ഇംഗ്ലീഷ്( കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചര്‍, ഫംഗ്ഷണല്‍ തുടങ്ങിയവ)
ടി.ടി.സി, ഡി.എഡ്,ഡി.എല്‍. എഡ് ഇംഗ്ലീഷ് ബി.എഡ്.
അഭിലഷണീയ യോഗ്യത:എം.എ ഇംഗ്ലീഷ്( കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചര്‍, ഫംഗ്ഷണല്‍ തുടങ്ങിയവ)
അസാപ് സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് പരിശീലനം, അംഗീകൃത സ്ഥാപനത്തിനിന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റോ ഡിപ്ലോമയോ. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 10 ന് രാവിലെ 11 മണിക്ക് ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ട്രേറ്റില്‍ (കളക്ട്രേറ്റിനു സമീപം) നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം.
വനിത സെല്‍ഫ് ഡിഫന്‍സ് പരിശീലക
ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്ത്രീ സൗഹൃദ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സെല്‍ഫ് ഡിഫന്‍സ് കേന്ദ്രത്തിലേക്ക് പരിശീലനം നല്‍കുന്നതിനായി വനിത സെല്‍ഫ് ഡിഫന്‍സ് പരിശീലകയെ താത്കാലികമായി നിയമിക്കുന്നു.
20 നും 35 നും ഇടയില്‍ പ്രായമുള്ള വനിത ഉദ്യോഗാര്‍ഥികള്‍ മാര്‍ഷല്‍ ആര്‍ട്ടില്‍ ( തായ്‌കോണ്ട) പ്രാവീണ്യം തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ജൂണ്‍ 12ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്തില്‍ കൂടിക്കാഴ്ചക്കായി എത്തണം.
പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബ്ലാക്ക് ബെല്‍റ്റ് എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഹാജരാക്കണം. ഏതെങ്കിലും സ്ഥാപനത്തില്‍ സമാന തസ്തികയില്‍ പരിചയമുള്ളവര്‍ക്കും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്കും മുന്‍ഗണന.
ഫോണ്‍:04772252496, 2253836.
കൊമേഴ്‌സ്യല്‍ അപ്രന്റിസ്
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ കാര്യാലയത്തില്‍ കൊമേഴ്‌സ്യല്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു. പ്രായപരിധി 26 വയസ്. യോഗ്യത ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രതിമാസ സ്‌റ്റൈഫന്റ് 9000 രൂപ. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മുന്‍പരിചയ രേഖ (ഉണ്ടെങ്കില്‍) , ഫോട്ടോ സഹിതം പത്തനംതിട്ട ജനറല്‍ ആശുപത്രി എതിര്‍വശമുളള ജില്ലാ കാര്യാലയത്തില്‍ ജൂണ്‍ ഒമ്പതിന് രാവിലെ 11ന് ഹാജരാകണം. മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചവര്‍ അപേക്ഷിക്കരുത്.
ഫോണ്‍ : 0468 2223983.
സൈക്കോളജിസ്റ്റ്
ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ 2025, 26 വര്‍ഷത്തേക്ക് കോളജ് സൈക്കോളജിസ്റ്റ് ഓണ്‍ കോണ്‍ട്രാക്ട് ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സെക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജൂണ്‍ 12ന് രാവിലെ 11ന് ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ നടക്കുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണം.
ഫോണ്‍ : 0468 2263636.
റിസോഴ്‌സ് പേഴ്‌സണ്‍
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മിഷന്‍ വാത്സല്യ ഒ.ആര്‍.സി പദ്ധതിയുടെ 2025 2026 അധ്യയന വര്‍ഷത്തെ വിവിധ പരിശീലന പരിപാടികളിലേയ്ക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയവും പരിശീലന മേഖലയിലെ പ്രവൃത്തിപരിചയവും.
അഥവാ ബിരുദവും കുട്ടികളുടെ മേഖലയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും പരിശീലന മേഖലയിലെ പ്രവൃത്തി പരിചയവും അഥവാ ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍.
അപേക്ഷയോടൊപ്പം ബയോഡേറ്റ, ജനന തീയതി, യോഗ്യത, താമസസ്ഥലം തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സമര്‍പ്പിക്കണം. 2025 ജൂണ്‍ ഒന്നിന് അപേക്ഷകര്‍ക്ക് 40 വയസ് കവിയരുത്.
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട 689533 വിലാസത്തില്‍ ജൂണ്‍ 20 ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ ലഭിക്കണം.
ഫോണ്‍: 0468 2319998.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍
കേരള വനിതാ കമ്മീഷനില്‍ നിലവിലുള്ള സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിനായി നിശ്ചിത യോഗ്യതയുള്ളവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ അസല്‍ രേഖകള്‍ സഹിതം ജൂണ്‍ 25ന് ഉച്ചക്ക് രണ്ടിന് കേരള വനിതാ കമ്മിഷന്‍ ആസ്ഥാനത്ത് നടത്തുന്ന വാക്ക്ഇന്‍ഇന്റര്‍വ്യൂവിന് ഹാജരാകണം.
യോഗ്യത: (1) ബി.ഇ./ബിടെക് ഇന്‍ കംപ്യൂട്ടര്‍, കംപ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/എംസി.എ/എം.എസ്.സി. (കംപ്യൂട്ടര്‍ സയന്‍സ്/ഐടി)
(2) സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവരസങ്കേതിക മേഖലയുമായി ബന്ധപ്പെട്ട ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായ പരിധി: 18, 36 (സംവരണ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വയസിളവ് ലഭിക്കും).
സയന്റിസ്റ്റ്
കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴില്‍ കോട്ടയം, പാമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സസില്‍ ഫിസിക്‌സ്, കെമിസ്ട്രി ബയോളജി, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ കമ്പ്യൂട്ടേഷണല്‍ ആന്‍ഡ് തിയറിറ്റിക്കല്‍ മേഖലകളില്‍ 5 സയന്റിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിനും നിയമനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും [email protected] വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഫോണ്‍: 04812500200.
ഹിന്ദി അധ്യാപകര്‍
രാമവര്‍മ്മപുരം ഗവ. ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തില്‍ 2025 26 അധ്യയനവര്‍ഷത്തില്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ബി.എ ഹിന്ദി, എം.എ ഹിന്ദി(55 ശതമാനം), ബി എഡ് ഹിന്ദി, കെ ടെറ്റ് (കാറ്റഗറി 3), സെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത. എം.എഡ്, എം.എ എജുക്കേഷന്‍ എന്നീ യോഗ്യതകളുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂണ്‍ 13 ന് രാവിലെ 11 മണിക്ക് ഓഫീസില്‍ ഹാജരാകണം.
ഫോണ്‍: 0487 2332340, 9446788320
ക്ലറിക്കല്‍ അസിസ്റ്റന്റ്
തൃശ്ശൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ എച്ച്.എം.സിയില്‍ നിന്നും ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക ക്ലറിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി.കോമും ടാലിയും, കമ്പ്യൂട്ടര്‍ പരിചയവും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്, എം.എസ് ഓഫീസ് പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 40 വയസ് കവിയരുത്.
ജൂണ്‍ 26ന് രാവിലെ പത്തിന് ആണ് അഭിമുഖം.
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഡോക്ടര്‍മാര്‍
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ജനറല്‍ സര്‍ജറി, യൂറോളജി, റേഡിയോ ഡയഗ്‌നോസിസ്, ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ജൂണ്‍ ഒമ്പതിന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ബിരുദാനന്തര ബിരുദമോ അതിലധികമോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യൂറോളജിയില്‍ രണ്ടും റേഡിയോ ഡയഗ്‌നോസിസില്‍ നാലും ഗൈനക്കോളജിയില്‍ മൂന്നും ജനറല്‍ സര്‍ജറിയില്‍ രണ്ടും ഒഴിവുകളാണ് ഉള്ളത്. 73500/ രൂപയാണ് പ്രതിമാസ വേതനം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം ഇന്റര്‍വ്യൂ ദിവസം രാവിലെ പത്തിന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍ 04872200310
അറബിക് അധ്യാപകര്‍
വാടാനപ്പള്ളി ജി.എഫ്.യു.പി സ്‌കൂളിലെ ഒഴിവുള്ള അറബിക് തസ്തികയിലേക്ക് ഒരു ജൂനിയര്‍ ലാംഗ്വേജ് ടീച്ചറിനെ ദിവസ വേതന വ്യവസ്ഥയില്‍ നിയമിക്കുന്നു. ജൂണ്‍ 11ന് രാവിലെ 11ന് സ്‌കൂളില്‍ അഭിമുഖം നടത്തും. കെടെറ്റ് നിര്‍ബന്ധമാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
ഫോണ്‍: 04872606025


