മകളുടെ വിവാഹത്തിന് വീട്ടമ്മ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 18 ലക്ഷം രൂപ ചിതല്‍ തിന്നു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് അല്‍ക പതക് എന്ന വീട്ടമ്മ ബാങ്ക് ഓഫ് ബറോഡയുടെ ആഷിയാന ശാഖയില്‍ 18 ലക്ഷം രൂപ ലോക്കറില്‍ വച്ചത്. ഈ വര്‍ഷം ലോക്കര്‍ കരാര്‍ പുതുക്കുന്നതിനും കെവൈസി വിശദാംശം പുതുക്കുന്നതിനുമായി അല്‍കയെ ബാങ്ക് അധികൃതര്‍ വിളിച്ചുവരുത്തുകയായിരുന്നു.
|
ഇതിന്റെ ഭാഗമായി ബാങ്കിലെത്തിയ അല്‍ക ലോക്കര്‍ തുറന്നുനോക്കുമ്പോഴാണ് പണമെല്ലാം ചിതല്‍ തിന്നതായി കണ്ടത്. ബാങ്ക് ജീവനക്കാരും ഈ സമയമാണ് ലോക്കറില്‍ ചിതല്‍ കയറിയതു കാണുന്നത്.
അതേസമയം ലോക്കറില്‍ പണം സൂക്ഷിക്കുന്നതിന് വ്യവസ്ഥയില്ലെന്നാണ് ബാങ്ക് ഓഫ് ബറോഡയുടെ ലോക്കര്‍ കരാറില്‍ പറയുന്നത്. ഇതിനാല്‍ തന്നെ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിഷയം ഹെഡ് ഓഫിസിന് കൈമാറിയിട്ടുണ്ടെന്നാണ് പണം ചിതല്‍തിന്ന ശാഖയിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





