താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിഞ്ഞു. ഒമ്പതാം വളവിലെ വ്യൂ പോയൻറിന് സമീപം കഴിഞ്ഞദിവസം ഇടിഞ്ഞുവീണ കല്ലും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് ഇന്ന് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. വീണ്ടും മണ്ണ് ഇടിഞ്ഞതോടെ ചുരം ഗതാഗത യോഗ്യമാക്കുന്നതിന് കാലതാമസം വരും.
|
20 മണിക്കൂറിലധികമായി താമരശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിലച്ചിരിക്കുകയാണ്. നിലവിൽ ആംബുലൻസ് പോലുള്ള ആശുപത്രി ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ മാത്രമേ കടത്തിവിടുന്നുള്ളൂ. മണ്ണിടിഞ്ഞ സ്ഥലത്ത് വനംവകുപ്പ് തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി. ജിയോളജിസ്റ്റ് ,ദേശീയപാത അതോറിറ്റി അധികൃതരും മലയുടെ മുകളിൽ പരിശോധന നടത്തി.
ALSO READ: വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന നാലു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ


