09
Mar 2024
Thu
09 Mar 2024 Thu

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളായ തമ്പാനൂർ സതീഷും പത്മിനി തോമസും ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിലെത്തി ഇരുവരും അംഗത്വം സ്വീകരിച്ചു.
തിരുവനന്തപുരത്തെ എൻഡിഎ ലോക്സഭ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസിസി മുൻ ജനറൽ സെക്രട്ടറിയായ സതീഷ് പുനഃസംഘടനയിൽ പ്രതിഷേധിച്ച് അടുത്തിടെ പാർട്ടി വിട്ടിരുന്നു.കോൺഗ്രസിൽ വേണ്ട പരിഗണന ലഭിച്ചില്ലെന്നാണ് പത്മിനി തോമസിന്റെ പരാതി. സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് ആയിരുന്നു പത്മിനി തോമസ്. കെപിസിസി കായിക വേദിയുടെ സംസ്ഥാന അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക