ദുബയ്: കൊടുവള്ളിയുടെ സ്വര്‍ണ പാരമ്പര്യവുമായി തങ്ങള്‍സ് ജ്വല്ലറി ഏറ്റവും വലിയ ഷോറൂമുമായി ദുബയില്‍. ഇരുപതാമത്തെ ഷോറൂം ജൂണ്‍ പതിനൊന്നിന് മീനാബസാറിലെ അല്‍ ഫഹീദി സ്ട്രീറ്റില്‍ പ്രവര്‍ത്തനമരംഭിക്കും.
|
ഇന്ത്യന്‍ സിനിമ താരം ദിഷാ പടാണി ഉദ്ഘാടനം നിര്‍വഹിക്കും. തങ്ങള്‍ ജ്വല്ലറിയുടെ യുഎഇയിലെ തന്നെ ഏറ്റവും വലിയ ഷോറൂമാണ് പുതുതായി ആരംഭിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ദിവസം 1000 ദിര്‍ഹത്തിന് പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും ഗോള്‍ഡ് കോയിന്‍ സമ്മാനമായി നല്‍കും. ഡയമണ്ട്, ആന്റിക്, ലൈറ്റ് വെയിറ്റ് ജ്വല്ലറി തുടങ്ങി നിരവധി കലക്ഷനുകളാണ് തങ്ങള്‍സ് ഒരുക്കിയിരിക്കുന്നത്.
1974ല്‍ കോഴിക്കോട് കൊടുവള്ളിയിലാണ് തങ്ങള്‍സ് ജ്വല്ലറി ആരംഭിച്ചത്. പുഴങ്ങര ഹംസ ഹാജി തുടങ്ങിയ സ്ഥാപനം ഇപ്പോള്‍ മകന്‍ അബ്ദുള്‍ മുനീര്‍ പുഴങ്ങര ഏറ്റെടുത്തു. നിലവില്‍ ഒമാന്‍, ഖത്തര്‍, മലേഷ്യ, യുഎഇ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. സ്വന്തമായി നിര്‍മ്മാണ സംവിധാനമുള്ളതിനാല്‍ പണിക്കൂലിയിലും മറ്റും കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്ന് ചെയര്‍മാന്‍ അബ്ദുല്‍ മുനീര്‍ പറഞ്ഞു. സിഇഒ ഫാസില്‍ തങ്ങള്‍സ്, ജനറല്‍ മനേജര്‍ ഷിബു ഇസ്മയില്‍, പര്‍ച്ചേസിങ് മനേജര്‍ അബ്ദുള്‍ ഖാദര്‍, സീനിയര്‍ അക്കൗണ്ടന്റ് ഫദീല്‍ എന്നിവരും ദുബയില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.





