മുംബൈ: സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതി കഴിയുന്നത് വ്യാജ പേരിലെന്ന് പോലീസ്. (The person who attacked Saif Ali Khan is suspected to be a Bangladeshi citizen) ഇയാള്‍ ബംഗ്ലാദേശ് പൗരനാണോയെന്ന് സംശയമുണ്ടെന്ന് ഡി.സി.പി ദീക്ഷിത് ഗെദാം പറഞ്ഞു.
|
സെയ്ഫ് അയില ഖാനെ കുത്തിയ മുഹമ്മദ് ഷറഫുല്‍ ഇസ്‌ലാം ഷഹസാദാ(30) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വിജയ് ദാസ് എന്ന പേരിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍, പ്രതിയുടെ കൈവശമുള്ള തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഹൗസ്‌കീപ്പിങ് കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ബിജോയ് ദാസ്, വിജയ് ദാസ്, മുഹമ്മദ് ഇല്യാസ് തുടങ്ങിയ പേരുകള്‍ ഇയാള്‍ സ്വീകരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന് ശേഷം വാര്‍ത്താ ചാനലുകള്‍ വഴിയാണ് പൊലീസിന്റെ നീക്കങ്ങള്‍ പ്രതി മനസ്സിലാക്കിയിരുന്നത്.
പൊലീസ് കണ്ടെത്താതിരിക്കാന്‍ ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. പബിലേക്ക് ജോലിക്ക് എത്തുന്നതിന് മുമ്പ് ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റിലാണ് ഇയാള്‍ പണിയെടുത്തിരുന്നത്. താനെ വെസ്റ്റിലെ ലേബര്‍ ക്യാമ്പില്‍ നിന്നാണ് പൊലീസ് ഞായറാഴ്ച രാവിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.
പല ദിവസങ്ങളിലായി നിരീക്ഷണം നടത്തിയതിന് ശേഷമാണ് പ്രതി സെയ്ഫ് അലിഖാന്റെ വീട്ടിലേക്ക് എത്തിയത്. മോഷണമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് നടന്‍ സെയ്ഫിനെ അക്രമി കുത്തി പരിക്കേല്‍പ്പിച്ചത്. കഴുത്തിലും നട്ടെല്ലിനു സമീപത്തും കൈയിലും ഉള്‍പ്പെടെ പരിക്കേറ്റ താരം മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സെയ്ഫിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ALSO WATCH
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





