തൃശൂര്‍: കേരളത്തില്‍ ബിജെപിയുടെ പ്രചാരണ ക്യാമ്പയിന്‍ ഫലം കാണുന്നു. തൃശൂരില്‍ വൈദികന്‍ ബിജെപിയില്‍ ചേര്‍ന്നു.(The priest joined the BJP in Thrissur) കുരിയച്ചിറ മാര്‍ മാറി സ്ലീഹ പള്ളി വികാരി ഫാദര്‍ ഡെന്നി ജോണ്‍ ആണ് അംഗത്വ കാമ്പയിനിടെ ബിജെപിയില്‍ ചേര്‍ന്നത്. തൃശൂരിലെ തിയേറ്റര്‍ ഉടമ ഡോ. ഗിരിജയും ബിജെപിയില്‍ ചേര്‍ന്നു.
|
നേരത്തെ തിയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധികള്‍ നേരിട്ടയാളാണ് ഗിരിജ. വലിയ തോതില്‍ സൈബര്‍ ആക്രമണവും ഗിരിജ നേരിടേണ്ടി വന്നിട്ടുണ്ട്. സ്വന്തം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പ്രചാരണത്തിനും ബുക്കിങ്ങിനുമായി ഗിരിജ സമൂഹ മാധ്യമത്തിലിടുന്ന പോസ്റ്റുകളിലെല്ലാം മോശം കമന്റുകളായിരുന്നു വന്നിരുന്നത്.
സാഹിത്യകാരന്‍ കെഎല്‍ മോഹനവര്‍മയും ബിജെപി അംഗത്വം സ്വീകരിച്ചു. മോഹനവര്‍മയുടെ വീട്ടിലെത്തി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെഎസ് രാധാകൃഷ്ണനാണ് അംഗത്വം നല്‍കിയത്.
കഴിഞ്ഞ ദിവസം സംഗീത സംവിധായകന്‍ മോഹന്‍ സിത്താര ബിജെപിയില്‍ ചേര്‍ന്നിരുന്നു. തൃശൂര്‍ ബിജെപി ജില്ലാ നേതൃത്വമാണ് മെമ്പര്‍ഷിപ്പ് കാമ്പെയിന് തുടക്കമിട്ട് മോഹന്‍ സിതാരയ്ക്ക് അംഗത്വം നല്‍കിയത്.

ജില്ലാ പ്രസിഡന്റ് അഡ്വ. കെകെ അനീഷ് കുമാറാണ് സംഗീത സംവിധായകനെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീരകരിച്ചത്. രാജ്യത്തൊട്ടാകെ ബിജെപിയുടെ മെമ്പര്‍ഷിപ്പ് കാമ്പെയിന് സപ്തംബര്‍ 2ന് തുടക്കമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദേശീയ തലത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.





