ജിദ്ദ: മുസ് ലിം ലീഗിന്റെയും ജമാഅത്തെ ഇസ് ലാമിയുടെയും നിലപാടുകള്‍ ഫാഷിസ്റ്റുകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്ന് കെ ടി ജലീല്‍ എം എല്‍ എ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിഐഎം നേതാക്കളെയും അണികളെയും നിരന്തരം ‘സംഘി’ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് കേരളത്തിന്റെ സൗഹൃദ സാമുദാഹിക അന്തരീക്ഷം തകരാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ മുസ് ലിം ലീഗ് നേതാക്കള്‍ മതത്തിന്റെ പേര് പറഞ്ഞു സമുദായത്തെ കൊള്ളയടിക്കുന്നു. അധികാര സാമ്പത്തിക തട്ടിപ്പുകള്‍ മതത്തെ മുന്‍നിര്‍ത്തി നടത്തിക്കൊണ്ടിരിക്കുന്നു. സ്വന്തമായി വരുമാനവും ജോലിയുമില്ലാത്ത പല മുസ് ലിം ലീഗ് നേതാക്കളും ആഡംബര ജീവിതമാണ് നയിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
|
ജമാഅത്തെ ഇസ് ലാമിയുടെ നാവായാണ് ഇപ്പോള്‍ മുസ് ലിം ലീഗ് പ്രവര്‍ത്തിക്കുന്നത്. എംഎസ്എഫ് മത തീവ്രവാദ സംഘടനയാണ് എന്ന ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയുടെ അഭിപ്രായം കെഎസ്‌യുവിനുമുള്ളത് ഇതിന് തെളിവാണ്. മതത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് സംഘികളുടെ രീതിയാണ്. ഇതാണ് ലീഗ് പിന്തുടരുന്നത്.
ബിഷപ്പുമാരോ, ഹിന്ദു പുരോഹിതരോ രാഷ്ട്രീയപാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നില്ല എന്നാല്‍ ലീഗില്‍ മുസ് ലിം സമുദായത്തിലെ ഖാദിമാരാണ് നേതാക്കള്‍ മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ പരിപൂര്‍ണമായി യാഥാര്‍ഥ്യമാകും.
കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ വികസനത്തിനും നാഷണല്‍ ഹൈവേക്കും സ്ഥലം ഏറ്റെടുത്ത് നല്‍കിയതും ഗെയില്‍ പദ്ധതിയും, കൊച്ചി എടമോണ്‍ പവര്‍ ഹൈവേ യാഥാര്‍ഥ്യമാക്കിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ ജനോപകാരത്തിലൂന്നിയ വികസന ലക്ഷ്യങ്ങളാണ്. പൊതു വിദ്യാഭ്യാസവും ആരോഗ്യവും കേരളത്തില്‍ മാതൃകാപരമായ മുന്നേറ്റത്തിലാണ്.
പി സി ജോര്‍ജിന്റെയും വെള്ളാപള്ളി നടേശന്റെയും മുസ് ലിം സമുദായത്തിന് എതിരെയുള്ള നീക്കങ്ങളെ ചെറുക്കുന്നതിനു പകരം ഇടതുപക്ഷ ഗവണ്‍മെന്റ് പ്രോല്‍സാഹനം നല്‍കുകയല്ലേ ചെയ്തത് എന്ന ചോദ്യത്തിന് ഇതിനെതിരെ മുസ് ലിം ലീഗിന് പരാതിയില്ലല്ലോ എന്നാണ് മറുപടി നല്‍കിയത്. മുസ് ലിം യുവാക്കള്‍ക്ക് എതിരില്‍ ആര്‍ക്കും പരാതി ഇല്ലെങ്കിലും കാലതാമസം കൂടാതെ കേസെടുക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മുസ് ലിം പേരുണ്ട് എന്നതിനാല്‍ കേസെടുക്കാതിരിക്കാന്‍ കഴിയില്ല എന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി.


