27
Jul 2024
Fri
27 Jul 2024 Fri
teacher death

ചങ്ങനാശേരി: ചങ്ങനാശേരിയില്‍ കായികാധ്യാപിക സ്‌കൂളില്‍ കുഴഞ്ഞുവീണു മരിച്ചു.(The teacher collapsed and died at school)  ചങ്ങനാശേരി പറാല്‍ പാറത്തറ വീട്ടില്‍ മനു ജോണ്‍ (50) ആണു മരിച്ചത്. 24 വര്‍ഷമായി തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജിലെ കായികാധ്യാപികയായിരുന്നു. ഇന്നലെ രാവിലെ 9നു സ്‌കൂളില്‍ എത്തിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എംജി സര്‍വകലാശാലാ ക്രോസ് കണ്‍ട്രി ടീം മുന്‍ ക്യാപ്റ്റനാണ്. ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനൊപ്പം പരിശീലനം നടത്തുകയും മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം ഇന്നു രാവിലെ 9.30നു സ്‌കൂളിലെത്തിക്കും. സംസ്‌കാരം 3.30നു വീട്ടിലെ ചടങ്ങുകള്‍ക്കുശേഷം പറാല്‍ സെന്റ് ആന്റണീസ് പള്ളിയില്‍. പിതാവ്: പരേതനായ പാറത്തറ തോമസ് മാത്യു. അമ്മ: ചിന്നമ്മ തോമസ്. മക്കള്‍: മേഘ ജോണ്‍സണ്‍ (കാനഡ), മെല്‍ബിന്‍ ജോണ്‍സണ്‍. മരുമകന്‍: രവി കൃഷ്ണ (കാനഡ).