27
Dec 2023
Wed
27 Dec 2023 Wed

പാലക്കാട്: ഒറ്റപ്പാലം വാണിയംകുളം പനയൂര്‍ വ്യവസായശാലയിലുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. ഷൊര്‍ണൂര്‍ കുറ്റിക്കാട്ട് കോളനിയിലെ മുനിയാണ്ടി ആണ് മരിച്ചത്. 70വയസായിരുന്നു. യന്ത്രം പൊട്ടിത്തെറിച്ചാണ് അപകടം. കൈക്കോട്ടും പിക്കാസും നിര്‍മിക്കുന്ന സ്വകാര്യ വ്യവസായശാലയാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗ്രൈന്‍ഡിങ് വീലില്‍ കൈക്കോട്ടിന്റെ മൂര്‍ച്ച കൂട്ടുന്നതിനിടെ യന്ത്രത്തില്‍ കൈ കുരുങ്ങി പൊട്ടിത്തെറിക്കുകയായിരുന്നു. ഗ്രൈന്‍ഡിങ് വീല്‍ ദേഹത്തേക്കു തെറിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ മുനിയാണ്ടിയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.