തേഞ്ഞിപ്പലം സ്വദേശിയായ പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ ജയിലില്‍ മരിച്ചു. തേഞ്ഞിപ്പലം പുത്തൂര്‍ പള്ളിക്കലിലെ പണിക്കാറത്ത് മേലെ വീട്ടില്‍ അഹമ്മദ് കുട്ടി-കദീസകുട്ടി ദമ്പതികളുടെ മകന്‍ അബ്ദുല്‍ റസാഖ് (45) ആണ് മരിച്ചത്.(Thenhippalam native expatriate dies in Oman jail)
|
കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കട നടത്തിവരികയായിരുന്ന അബ്ദുല്‍ റസാഖിന് വലിയ തോതില്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ നാലുമാസം മുമ്പാണ് യുവാവ് ജയിലിലായത്.
ആറുവര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയിവന്നത്. കോവിഡ് കാലത്തെ റൂം വാടകയും മറ്റുമടക്കം വലിയ സാമ്പത്തിക ബാധ്യത ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് ബന്ധുകള്‍ പറഞ്ഞു. മൃതദേഹം റോയല്‍ ഒമാന്‍ പൊലീസ് മോര്‍ച്ചറിയില്‍. പിതാവ്: അഹമദ് കുട്ടി. മാതാവ്: കദീസ കുട്ടി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





