29
Apr 2024
Thu
29 Apr 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ തിരുവനന്തപുരം ഡിവിഷന് കീഴില്‍ ട്രെയിന്‍ നിയന്ത്രണം. നാല് ട്രെയിനുകള്‍ നാളെ (ഏപ്രില്‍ 5) റദ്ദാക്കി. ഗുരുവായൂര്‍- ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് (16128) എട്ടുമുതല്‍ പത്തുവരെയും തുടര്‍ന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ 22 വരെയും തുടര്‍ന്ന് 23, 24, 28, 29, 30, മെയ് ഒന്ന് തീയതികളിലും കോട്ടയം വഴിയാകും സര്‍വീസ് നടത്തുക.

റദ്ദാക്കിയ ട്രെയിനുകള്‍

എറണാകുളം- കോട്ടയം പാസഞ്ചര്‍ (06453), കോട്ടയം- എറണാകുളം പാസഞ്ചര്‍ (06434), ഷൊര്‍ണൂര്‍- എറണാകുളം ജങ്ഷന്‍ മെമു (06017), എറണാകുളം ജങ്ഷന്‍-ഷൊര്‍ണൂര്‍ മെമു (06018) എന്നിവ വെള്ളിയാഴ്ച റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

ഗുരുവായൂര്‍- ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് (16128) വെള്ളിയാഴ്ച എറണാകുളത്തുനിന്നാകും പുറപ്പെടുക.
ഗുരുവായൂര്‍- തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16341) വെള്ളിയാഴ്ച എറണാകുളത്തുനിന്നാകും പുറപ്പെടുക.
എറണാകുളം- കാരയ്ക്കല്‍ എക്‌സ്പ്രസ് (16188) ശനിയാഴ്ച പാലക്കാട് നിന്നാകും പുറപ്പെടുക.
ഗുരുവായൂര്‍- മധുര എക്‌സ്പ്രസ് (16328) വെള്ളിയാഴ്ച എറണാകുളത്തുനിന്നാകും പുറപ്പെടുക.

വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://cutt.ly/0wxJwIIV