01
Nov 2024
Mon
01 Nov 2024 Mon
third accused in RSS leader Ashwini Kumar murder case sentenced for life term jail

ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറും ആര്‍എസ്എസ് നേതാവും പാരലല്‍ കോളജ് അധ്യാപകനുമായിരുന്ന അശ്വിനി കുമാറിനെ(27)ബസ്സില്‍ കയറി വെട്ടിക്കൊന്ന കേസില്‍ മൂന്നാം പ്രതിക്ക് ജീവപര്യന്തം തടവ്. കണ്ണൂര്‍ ചാവശ്ശേരി സ്വദേശി എം വി മര്‍ഷൂക്കി(38)നെയാണ് ശിക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ഫിലിപ്പ് തോമസ് ആണ് വിധി പറഞ്ഞത്. എന്‍ഡിഎഫ് പ്രവര്‍ത്തകരായ 14 പേരായിരുന്നു കേസിലെ പ്രതികള്‍. മൂന്നാം പ്രതി മര്‍ഷൂക്കിനെ ഒഴിച്ചുള്ള 13 പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കഴിഞ്ഞദിവസം കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

2005 മാര്‍ച്ച് 10ന് രാവിലെ 10.15ഓടെ കണ്ണൂരില്‍ നിന്നു പേരാവൂരിലേക്ക് പോവുകയായിരുന്ന ബസ് ഇരിട്ടി പഴയഞ്ചേരി മുക്കില്‍ വച്ച് ജീപ്പ് വട്ടം വച്ച് തടഞ്ഞിട്ട് ഇതിലെ യാത്രികനായ അശ്വിനി കുമാറിനെ പ്രതികള്‍ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

മയ്യിലെ കരിയാടന്‍ താഴത്ത് വീട്ടില്‍ നൂറുല്‍ അമീന്‍ (40), പി കെ അസീസ് (38), ശിവപുരത്തെ പുതിയ വീട്ടില്‍ പി എം സിറാജ് (38), ഉളിക്കലിലെ ഷാഹിദ മന്‍സിലില്‍ മാവിലകണ്ടി എം കെ യുനസ് (43), ശിവപുരം എ പി ഹൗസില്‍ സി പി ഉമ്മര്‍ (40), ഉളിയിലെ രയരോന്‍ കരുവാന്‍ വളപ്പില്‍ ആര്‍ കെ അലി (45), കൊവ്വമല്‍ നൗഫല്‍ (39), പായം സ്വദേശികളായ താനിയോട്ട് യാക്കൂബ് (42), സി എം വീട്ടില്‍ മുസ്തഫ (47), കീഴൂരിലെ വയ്യപ്പുറത്ത് ബഷീര്‍ (49), ഇരിക്കൂര്‍ സ്വദേശികളായ മുംതാസ് മന്‍സിലില്‍ കെ ഷമ്മാസ് (35), കെ ഷാനവാസ് (44), ബഷീര്‍ (40) എന്നിവരെയാണ് കോടതി നേരത്തേ വെറുതെ വിട്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക