01
Jun 2023
Sat
01 Jun 2023 Sat

ദുബയ്: ആഗസ്തില്‍ വിവാഹം നടക്കാനിരിക്കെ തൃശൂര്‍ സ്വദേശിനി ദുബയില്‍ കുഴഞ്ഞുവീണു മരിച്ചു. കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടില്‍ അനിലന്റെ മകള്‍ അമൃത(23)യാണ് മരിച്ചത്. മൂന്നരപതിറ്റാണ്ടായി ഗള്‍ഫില്‍ ബിസിനസ് ചെയ്യുന്ന അനിലന്‍ കുടുംബസമേതം ദുബയില്‍ ആണ് താമസിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉല്ലേഖയാണ് മാതാവ്. ലൈഷ്, അക്ഷയ് എന്നിവര്‍ സഹോദരങ്ങളാണ്. ഒരാഴ്ചമുമ്പാണ് അമൃത നാട്ടില്‍ നിന്നു മടങ്ങിയെത്തിയത്. ആഗസ്തിലാണ് അമൃതയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് നിഗമനം.