24
Jul 2023
Sat
24 Jul 2023 Sat

സൗദിയിലെ അൽ അഹ്സയിൽ ഹുഫൂഫിലുണ്ടായ തീപിടുത്തതിൽ തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് താമസിക്കുന്ന പൂന്തുറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാനാണ് മരിച്ചത്. ഭാര്യ: നജീമാ ബീവി. മക്കൾ: മുഹമ്മദ് അജ്മൽ, അൻസൽന, അഫ്സൽ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച വൈകീട്ട് ​ഹുഫൂഫിലെ ഇൻഡസ്ട്രിയൽ മേഖലയിലെ വർക്ക് ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ 10 പേരാണ് മരിച്ചത്. വർക് ഷോപ്പിനു മുകളിലെ താമസക്കാരാണ് തീപിടുത്തത്തിൽ മരിച്ചത്. മരിച്ച മറ്റുവള്ളവരെല്ലാം ബം​ഗ്ലാദേശികളാണെന്ന് പ്രാഥമിക വിവരം.