21
Aug 2023
Fri
21 Aug 2023 Fri

രൂപയുടെ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയ്ക്കുന്നത് വര്‍ധിച്ചു. പണമയ്ക്കുന്നതില്‍ 10 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്ന് ധനവിനിമയ സ്ഥാപനങ്ങളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യക്കു പുറമേ പാകിസ്താന്‍, ഫിലിപ്പീന്‍സ് രാജ്യങ്ങളിലേക്ക് പണമയയ്ക്കുന്നതും വര്‍ധിച്ചതായി ലുലു എക്‌സ്‌ചേഞ്ച് പ്രതിനിധി പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഗസ്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരേ അഞ്ചുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ്. 83 രൂപയാണ് ഒരു ഡോളറിന്റെ ആഗസ്തിലെ മൂല്യം. അതിനാല്‍ തന്നെ ഇന്ത്യയിലേക്ക് പണമയയ്ക്കാനുള്ള ഏറ്റവും മികച്ച സമയമാണിതെന്ന വിലയിരുത്തതിലാണ് പ്രവാസികള്‍ ഇപ്പോള്‍ നാട്ടിലേക്ക് കൂടുതല്‍ പണമയയ്ക്കുന്നത്. ഒരു യുഎഇ ദിര്‍ഹമിന് 22.58 രൂപയാണ് നിലവിലെ മൂല്യം. 1 ദിര്‍ഹമിന് 80.20 പാകിസ്താനി രൂപയും 15.40 ഫിലിപ്പിനി പെസോയുമാണ് ഇപ്പോഴത്തെ മൂല്യം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക