17
Apr 2024
Fri
17 Apr 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ: ദുബൈ അല്‍ ഖൈര്‍ റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇടുക്കി തൊടുപുഴ സ്വദേശി മരിച്ചു. തൊടുപുഴ കാഞ്ഞാര്‍ പരേതനായ പൈമ്പിള്ളില്‍ സലീമിന്റെ മകന്‍ ഷാമോന്‍ സലീം (29) ആണ് മരിച്ചത്.

8 വര്‍ഷത്തില്‍ അധികമായി ദുബൈയില്‍ ബിസിനസ് നടത്തി വരികയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയില്‍പ്പെട്ട് സലീം തല്‍ക്ഷണം മരിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കുടയത്തൂര്‍ ജുമാമസ്ജിദില്‍ ആവും മയ്യിത്ത് മറവുചെയ്യുകയെന്ന് കുടുംബം അറിയിച്ചു. ഹഫ്‌സയാണ് മാതാവ്. സഹോദരി: ബീമ.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക