ലഖ്‌നോ: ഉല്‍സവ സ്ഥലത്ത് കസേരയിലിരുന്നതിന് പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ ദലിത് യുവാവ് ആത്മഹത്യ ചെയ്തു. (Thrashed, humiliated by police for sitting on chair at Ramlila, Dalit man dies by suicide in UP) ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ സേലംപൂര്‍ വിവി ഗ്രാമത്തിലാണ് സംഭവം. 48 വയസ്സുകാരനായ രമേഷ് ചാന്ദ് ആണ് ജീവനൊടുക്കിയത്.
|
ഞായറാഴ്ച്ച് രാത്രി 9 മണിയോടെ സമീപ സ്ഥലത്ത് രാംലീല(രാമ-രാവണ കഥ പറയുന്ന പരിപാടി) കാണാന്‍ പോയതായിരുന്നു രമേഷ് ചാന്ദ് എന്ന് ഭാര്യ രാം രതി നല്‍കിയ പരാതിയില്‍ പറയുന്നു. അവിടെ ഒഴിഞ്ഞ് കിടന്നിരുന്ന കസേരയില്‍ രമേഷ് ചാന്ദ് ഇരുന്നു. ഇത് കണ്ട് സംഘാടകര്‍ പോലീസിനെ വിളിച്ച് രാം ചാന്ദിന് എഴുന്നേല്‍പ്പിച്ച് പുറത്താക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
സംഘാടകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബഹാദൂര്‍, വിക്രം ചൗധരി എന്നീ കോണ്‍സ്റ്റബിള്‍ മാര്‍ ചാന്ദിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. ജാതി പറഞ്ഞ് അധിക്ഷേപിച്ചായിരുന്നു മര്‍ദ്ദനം.
തുടര്‍ന്ന് കഴുത്തില്‍ തുണി ചുറ്റി വലിച്ച് നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്തു. താന്‍ ചെയ്ത തെറ്റെന്താണെന്ന് കര്‍ഷ യുവാവ് ചുറ്റും കൂടിനിന്നവരോട് ചോദിച്ചു.വീട്ടിലേക്കെത്തിയ ചാന്ദ് ഭാര്യയോട് സംഭവം പറഞ്ഞു. തുടര്‍ന്ന് മുറിയില്‍ കയറിയ ചാന്ദ് തിങ്കളാഴ്ച്ച രാവിലെ ഉത്തരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
എന്നാല്‍, പോലീസ് സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങിനെയാണ്:
”മദ്യലഹരിയിലായിരുന്ന യുവാവ് രാംലീല നടക്കുന്ന വേദിയില്‍ കയറിയിരുന്നു. സംഘാടകരും കാഴ്ച്ചക്കാരും ഇതില്‍ എതിര്‍പ്പ് അറിയിച്ചു. തുടര്‍ന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരുടെ സാഹയത്തോടെ യുവാവിനെ സ്‌റ്റേജില്‍ നിന്ന് താഴെയിറിക്കി. സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങിയ യുവാവിനെ പിറ്റേന്ന് രാവിലെ 6 മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണ്”- അഡീഷനല്‍ എസ്പി രാജേഷ് ഭാരതി പറഞ്ഞു.
പ്രതികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട ചാന്ദിന്റെ കുടുംബവും പ്രദേശത്തെ ദലിത് സമൂഹവും പ്രതിഷേധ ധര്‍ണ നടത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





