06
Feb 2024
Mon
06 Feb 2024 Mon

ശാസ്താംകോട്ടയില്‍ ഒമ്പതാം ക്ലാസുകാരിയെ ബലാത്സംഗംചെയ്ത വയോധികനും യുവാക്കളും അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശാസ്താംകോട്ട: ശാസ്താംകോട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത വയോധികനും യുവാക്കളും അറസ്റ്റില്‍. കൊട്ടാരക്കര മൈലം ചരുവിളവീട്ടില്‍ കൃഷ്ണന്‍കുട്ടി (65), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ തെറ്റിക്കുഴി കിഴക്കതില്‍ അഭയ്ജിത്ത് (20), ശൂരനാട് വടക്ക് ആനയടി റെനിഭവനത്തില്‍ റിന്റു (20) എന്നിവരാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് നടപടി. ഒന്‍പതാംക്ലാസുകാരിയായ പെണ്‍കുട്ടിയുടെ വീടുമായി അടുപ്പം പുലര്‍ത്തി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതിനാണ് കൃഷ്ണന്‍കുട്ടി പിടിയിലായത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട അഭയ്ജിത്തും റിന്റുവും കുട്ടിയെ കടത്തിക്കൊണ്ടുപോയി പലസ്ഥലത്തുംവച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് കേസ്. അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക