21
Apr 2023
Sun
21 Apr 2023 Sun

റിയാദ്: അല്‍ ഖസീം-വാദി അബൂറമദില്‍ കുടുബാംഗങ്ങളോടൊപ്പം മലവെള്ളപ്പാച്ചില്‍ മുറിച്ച് കടക്കാന്‍ ശ്രമിക്കവെ ഒഴിക്കില്‍പ്പെട്ട് മൂന്ന് കുട്ടികള്‍ മരിച്ചു. മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തതായി ഖസീം സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. മണിക്കൂറുകളായി ഇവിടെ ശക്തമായ മഴയായിരുന്നു. ഹായിലില്‍ ശക്തമായ മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംക്കെട്ടുകള്‍ രൂപപ്പെടുകയും നിരവധി കാറുകള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ഒരാഴ്ചയായി സൗദിയില്‍ മഴ തുടങ്ങിയിട്ട്.അസീര്‍, ജിസാന്‍, റിയാദ്, ഖസിം, മദീന, അല്‍ ജൗഫ് എന്നിവിടങ്ങളില്‍ ഇടിയ്ക്കും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>