26
Jan 2024
Fri
26 Jan 2024 Fri

തിരുവനന്തപുരത്ത് വെ​ള്ളാ​യ​ണി കാ​യ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. വെ​ങ്ങാ​നൂ​ർ ക്രൈ​സ്റ്റ് കോള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും വെ​ട്ടു​കാ​ട് സ്വ​ദേ​ശി​ക​ളുമായ മു​കു​ന്ദ​നു​ണ്ണി (19), ഫെ​ർ​ഡി​ൻ (19), ലി​ബി​നോ​ണ്‍ (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ​വ്വാ​മൂ​ല​യി​ലെ ഒ​രു ക​ട​വി​ലാ​ണ് നാലുപേരും കുളിക്കാനിറങ്ങിയത്. നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. കൈ​കോ​ർ​ത്ത് ച​ളി​യി​ൽ പു​ത​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു മൂവരെയും കണ്ടെത്തിയത്. പു​റ​ത്തെ​ടു​ത്ത​പ്പോഴേക്കും മൂ​ന്നു​പേ​രും മ​രി​ച്ചി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്സും പൊലീ​സും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.