21
Apr 2025
Sat
21 Apr 2025 Sat
three dies in violence over Waqf amendment act

കേന്ദ്രസര്‍ക്കാര്‍ വഖഫ് ഭേദഗതി നിയമം പാസാക്കിയതിനെതിരായ പശ്ചിമംഗാളിലെ മുര്‍ഷിദാബാദില്‍ നടന്ന പ്രതിഷേധം സംഘര്‍ഷഭരിതമായി. സംഘര്‍ഷത്തിലും പോലീസ് വെടിവയ്പിലുമായി മൂന്നു പേര്‍ മരിച്ചു. 118 പേരെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ പോലീസ് വാഹനത്തിനടക്കം തീയിട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം അടക്കം മുടങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതിനിടെ സംഘര്‍ഷം നടക്കുന്ന ജംഗിപൂര്‍ മേഖലയില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഉത്തരവിട്ടു. നേരത്തേ പശ്ചിമബംഗാളില്‍ വഖഫ് ദേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക