ഇടുക്കി തൊടുപുഴ ചുങ്കം സ്വദേശിയെ കൊന്ന് മൃതദേഹം ഗോഡൗണിലെ മാന്‍ഹോളില്‍ താഴ്ത്തി മുകള്‍വശം കോണ്‍ക്രീറ്റ് ചെയ്തു. ബിജു ജോസഫ് ആണ് കൊല്ലപ്പെട്ടത്. കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാന്‍ഹോളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍.
|
പിടിയിലായ പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെടുത്തത്. ക്വട്ടേഷന്‍ കൊലയാണെന്നാണ് പ്രാഥമിക വിവരം.
വലിയ രീതിയിലുള്ള ദുര്‍ഗന്ധം ഗോഡൗണില്‍ ഉണ്ടായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമാണുള്ളത്.
വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ബിജു ജോസഫിനെ കാണാതായതോടെ ഭാര്യ തൊടുപുഴ പോലീസില്‍ നല്‍കിയ പരാതി നല്‍കുകയായിരുന്നു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ചില സംഘര്‍ഷങ്ങളുടെ ഭാഗമായാണ് ക്വട്ടേഷന്‍ കൊലപാതകം നടന്നിരിക്കുന്നത്. പിടിയിലായ മൂന്ന് പേരും ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരാണ്. എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





