03
Dec 2024
Mon
03 Dec 2024 Mon
Three held for killing man in Ranni by hit him by car

പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാറിടിപ്പിച്ചുകൊന്നത് കാര്‍ പാര്‍ക്കിങ്ങിനെ ചൊല്ലിയുടെ തര്‍ക്കത്തെ തുടര്‍ന്നാണെന്ന് പിടിയിലായ യുവാക്കള്‍. റാന്നി സ്വദേശി അമ്പാടി സുരേഷിനെ കൊലപ്പെടുത്തിയ കേസില്‍ എറണാകുളത്ത് നിന്ന് പിടിയിലായ റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജേ എന്നിവരാണ് കൃത്യത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമ്പാടി സുരേഷിനെ കാറിടിപ്പിച്ചു വീഴ്ത്തിയ ശേഷം മൂവരും വാഹനം ഉപേക്ഷിച്ചു കടക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 8ഓടെയാണ് അമ്പാടി സുരേഷിനെ കാറിടിക്കുന്നത്. രാത്രി 8ന് മന്ദമരുതില്‍ വച്ച് റോഡ് മുറിച്ച് കടക്കവേയാണ് യുവാവിനെ കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പ്രദേശവാസികള്‍ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു.

അപകടമരണമെന്ന രീതിയിലാണ് റാന്നി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ രാത്രി വൈകി പോലീസിന് ലഭിച്ച രഹസ്യവിവരത്തേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നടന്നത് കൊലപാതകമാണെന്ന് ബോധ്യപ്പെട്ടത്. ഞായര്‍ ഉച്ചയോടെ റാന്നി ബിവറേജസ് ചില്ലറ വില്‍പനശാലയില്‍ വച്ച് വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക