22
Apr 2025
Sun
22 Apr 2025 Sun
foetus found in refrigerator in Kodungallur

ഇരുപതു കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട്ട് മൂന്നു പേര്‍ പിടിയില്‍. കാസര്‍കോട് ബദിയടുക്ക സ്വദേശികളായ കോമ്പ്രജ വീട്ടില്‍ ജി സി ശ്രീജിത്ത്(30), ഉള്ളോടി വീട്ടില്‍ കൃതി കെ ഗുരു(32), ഫാത്തിമ മന്‍സിലില്‍ മുഹമ്മദ് അഷ്‌റഫ്(37)എന്നിവരാണ് ഡാന്‍സാഫിന്റെയും ചേവായൂര്‍ പോലീസിന്റെയും പിടിയിലായത്. പിക്കപ്പ് വാനിലായിരുന്നു സംഘം കഞ്ചാവെത്തിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലാപ്പറമ്പ് ജങ്ഷനില്‍ വച്ച് വാഹനം തടഞ്ഞുനിര്‍ത്തിയ നടത്തിയ പരിശോധനയിലാണ് സംഘം കഞ്ചാവുമായി പിടിയിലായത്. സീറ്റിനടിയില്‍ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കൊണ്ടുവന്നത്. പിടികൂടിയ കഞ്ചാവിന് വിപണയില്‍ എട്ടുലക്ഷം രൂപ വിലമതിക്കുനമെന്നും പോലീസ് അറിയിച്ചു.