ആഡംബര ഹോട്ടലില്‍ താമസം, മയക്കുമരുന്ന് തൂക്കിവില്‍ക്കാന്‍ ഡിജിറ്റല്‍ മെഷീന്‍; കൊച്ചിയില്‍ യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍
|
കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ 19.82 ഗ്രാം രാസലഹരിയും 4.5 ഗ്രാം ഹഷീഷ് ഓയിലുമായി മൂന്നു പേര്‍ പിടിയില്‍. കൊല്ലം ഓച്ചിറ സ്വദേശി റിജു ഇബ്രാഹിംകുട്ടി (41), കോട്ടയം കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു (32), തലശ്ശേരി ധര്‍മടം സ്വദേശി കെ.മൃദുല (38) എന്നിവരെയാണു അറസ്റ്റ് ചെയ്തത്. ലഹരി വില്‍പനയ്ക്കായി ഇവര്‍ കടവന്ത്രയിലെ ഹോട്ടലില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഈ സംഘം സ്ത്രീകളെ മുന്‍നിര്‍ത്തി ലഹരിവസ്തുക്കള്‍ കടത്തി, വില്‍പന നടത്തിയിരുന്നു. ലഹരിവസ്തുക്കള്‍ അളവു നോക്കി വില്‍പന നടത്താനുള്ള ഡിജിറ്റല്‍ മെഷീനും ഇവരില്‍ നിന്നു പിടികൂടി.
മയക്കുമരുന്ന് വില്‍പന നടത്താനായാണ് മൂവരും ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവരില്‍നിന്ന് മയക്കുമരുന്ന് തൂക്കാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ വെയിങ് മെഷീന്‍ പിടിച്ചെടുത്തു. സ്ത്രീകളെ മുന്‍നിര്‍ത്തിയാണ് ഇവര്‍ മയക്കുമരുന്ന് കടത്തുന്നതും വില്‍പന നടത്തുന്നതും.
പിടിയിലായ റിജു വഞ്ചനാക്കേസടക്കം വിവിധ കേസുകളില്‍ പ്രതിയാണ്. തൃക്കാക്കര, മൂവാറ്റുപുഴ, കോതമംഗലം, കഞ്ഞിക്കുഴി, ചങ്ങനാശേരി, പേട്ട, പുത്തൂര്‍ തുടങ്ങിയ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍പും മയക്കുമരുന്ന് കേസില്‍ റിജുവിനെ കടവന്ത്ര പോലീസ് പിടികൂടിയിട്ടുണ്ട്. കോതമംഗലം പിണ്ടിമനയിലായിരുന്നു ഇയാളുടെ താമസം. പ്രതി ഡിനോ ബാബുവും വഞ്ചനാക്കേസുകളില്‍ പ്രതിയാണ്.
അസിസ്റ്റന്റ് കമ്മീഷ്ണര്‍ പി രാജ്കുമാറിന്റെ നിര്‍ദേശപ്രകാരം ടൗണ്‍ സൗത്ത് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എംഎസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. മൂവരെയും റിമാന്‍ഡ് ചെയ്തു.
Ernakulam South police arrested three persons, including a woman, from a luxury hotel in the city with narcotic substances, including MDMA.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





