മലപ്പുറം: രണ്ടുകോടി രൂപയോളം വിലവരുന്ന പാമ്പിന്‍വിഷവുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേര്‍ പിടിയില്‍. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടില്‍ പ്രദീപ് നായര്‍ (62), പത്തനംതിട്ട അരുവാപ്പുലം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കോന്നി ഇരവോണ്‍ സ്വദേശി പാഴൂര്‍ പുത്തന്‍വീട്ടില്‍ ടിപി കുമാര്‍ (63), തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വടക്കേവീട്ടില്‍ ബഷീര്‍ (58) എന്നിവരാണ് പിടിയിലായത്.
|
ബുധനാഴ്ച വൈകീട്ടോടെ കൊണ്ടോട്ടിയിലെ ലോഡ്ജില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് ഫ്ളാസ്കില്‍ ഒളിപ്പിച്ചനിലയില്‍ പാമ്പിന്‍വിഷവും കണ്ടെടുത്തു. മലപ്പുറം സ്വദേശിക്ക് വില്ക്കാന് വേണ്ടിയാണ് ഇവര്‍ കൊണ്ടോട്ടിയിലെത്തിയതെന്നാണ് പറയുന്നത്.
ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായവരില്‍ ഒരാള്‍ വിരമിച്ച അധ്യാപകനാണ്. ഇവരെ വിശദമായി ചോദ്യംചെയ്തുവരുകയാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഇവരെ വനം-വന്യജീവി വകുപ്പിന് കൈമാറും.
പത്തനംതിട്ട അരുവാപ്പുലം മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ടി.പി കുമാര്‍, നിലവില്‍ ഐരവണ്‍ ബ്രാഞ്ച് കമ്മിറ്റിയംഗമാണ്.





